ജനജീവിതം താറുമാറാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ; സൗദിയില്‍ ഒരാഴ്ചക്കിടെ മരിച്ചത് ഒമ്പത് പേര്‍

0
242

റിയാദ് (www.mediavisionnews.in): സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ തുടരുന്നു. റിയാദില്‍ ഇന്നലെ രാത്രി മുതല്‍ മഴക്ക് തുടക്കമായി. രാജ്യത്തൊട്ടാകെ ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വാഹനമോടിക്കുന്നവര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച മുതലാണ് സൗദിയുടെ വിവിധ മേഖലകളിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മഴ. മക്ക, മദീന, അസീർ, ത്വാഇഫ് കിഴക്കൻ മേഖല തുടങ്ങി പല ഭാഗങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ ഇടിയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി.

മക്ക, മദീന, ഹാഇൽ, ഖസീം, തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിലും അഞ്ച് ദിനം കൂടി മഴയുണ്ടാകും. റിയാദില്‍ ഇന്നലെ രാവിലെ മുതല്‍ പൊടിക്കാറ്റ് തുടങ്ങി. രാത്രിയോടെ ശക്തി പ്രാപിച്ച പൊടിക്കാറ്റിന് പിന്നാലെ മഴയെത്തി.

മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും രണ്ട് ദിനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ ഗതി മാറാതിരുന്നാല്‍ പതിറ്റാണ്ടിനിടെയുള്ള കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തൊട്ടാകെ മലവെള്ളപ്പാച്ചിലില്‍ പെട്ട് നൂറിലേറെ പേരെ ഒരാഴ്ചക്കിടെ രക്ഷപ്പെടുത്തി.

വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘ ദൂര യാത്ര കഴിവതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here