ഖത്തർ ലോകകപ്പിനു വേണ്ടി മരിച്ചു വീഴുന്നത് ആയിരങ്ങൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0
285

ഖത്തർ (www.mediavisionnews.in): 2022ലെ ലോകകപ്പിനു വേണ്ടി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറിൽ ശീതീകരണ ശേഷിയുള്ള സ്റ്റേഡിയങ്ങൾ അടക്കം ഒരുക്കിയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നത്. എന്നാൽ ലോകകപ്പിനു വേണ്ടി ഒരുങ്ങുന്ന ഖത്തറിന്റെ മറ്റൊരു ഞെട്ടിക്കുന്ന വശം അടുത്തിടെ നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ നേതൃത്വം വെളിപ്പെടുത്തുകയുണ്ടായി.

ആയിരക്കണക്കിനാളുകളാണ് ഖത്തറിലെ ലോകകപ്പ് പ്രവർത്തനങ്ങൾക്കിടെ ഇതുവരെ മരിച്ചു വീണതെന്നാണ് ട്രേഡ് യൂണിയൻ നേതാവ് ഹാൻസ് ക്രിസ്റ്റൻ ഗബ്രിയേൽസൺ വെളിപ്പെടുത്തുന്നത്. “ലോകകപ്പിനു വേണ്ടി ഇതു വരെ മരിച്ചു വീണ ഒരോ തൊഴിലാളിക്കും വേണ്ടി മത്സരങ്ങളിലെ ഒരോ മിനുട്ടു വീതം മൗനം ആചരിക്കുകയാണെങ്കിൽ ടൂർണമെന്റിലെ ആദ്യ നാൽപത്തിനാലു മത്സരങ്ങൾ പൂർണ നിശബ്ദതയിൽ നടത്തേണ്ടി വരും.” ഗബ്രിയേൽസൺ മരണങ്ങളുടെ തീവ്രത വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

ലോകകപ്പ് പ്രവർത്തനങ്ങൾക്കിടെ ഏറ്റവുമധികം മരണമടഞ്ഞത് പ്രവാസികളായ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ എണ്ണം ഇങ്ങനെ വർദ്ധിക്കുന്നത് ട്രേഡ് യൂണിയന്റെ ഇടപെടലുകളെ പല തരത്തിൽ ദുർബലപ്പെടുത്തുന്നുണ്ടെന്നും ഗബ്രിയേൽസൺ പറഞ്ഞു. ഇതു ഖത്തറിലെ മാത്രം സ്ഥിതിയല്ല, മറ്റു പല തൊഴിൽ ഇടങ്ങളിലും ഇതേ പ്രശ്നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21 തൊഴിലാളികളാണ് റഷ്യൻ ലോകകപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഇപ്പോഴത്തെ കണക്ക് പ്രകാരം 2022 ആവുമ്പോഴേക്കും ഖത്തർ ലോകകപ്പ് സംബന്ധിച്ച മരണനിരക്ക് നാലായിരത്തിലധികമായിരിക്കും. അതേ സമയം ഖത്തറിൽ നിന്നും ലോകകപ്പ് മാറ്റാനുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here