കുവൈത്തില്‍ ഇനി മുതല്‍ ഇഖാമ പുതുക്കാന്‍ ഓഫിസില്‍ ചെല്ലേണ്ട

0
200

കുവൈത്ത്(www.mediavisionnews.in):ഇഖാമ പുതുക്കാന്‍ ഇനിമുതല്‍ കുടിയേറ്റവിഭാഗം ഓഫീസ് വരെ പോകേണ്ട കാര്യമില്ല. ഇതിനായി ഓണ്‍ലൈന്‍ വഴി സംവിധാനം ഒരുങ്ങുന്നു. രാജ്യത്തെ 30 ലക്ഷത്തിലേറെ വിദേശികളുടെ ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാം. വിദേശികളുടെ രക്ഷിതാക്കള്‍, പങ്കാളികള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള കുടുംബ സന്ദര്‍ശക വീസയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ആഭ്യന്തരമന്ത്രാലയം ആവിഷ്‌കരിച്ചിക്കുന്നത്.

വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്താനുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണം അടച്ചശേഷമാണു വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അതിനാല്‍ ഇന്‍ഷുറന്‍സ് ഫീസ് സംവിധാനം കൂടി ഓണ്‍ലൈന്‍ വീസ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനായി ആഭ്യന്തരമന്ത്രാലയത്തിലെ ഐടി ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അല്‍ മുഐലി മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അധികൃതരുമായി ചര്‍ച്ച നടത്തി.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കെനെറ്റ് വഴി ഫീസ് അടയ്ക്കാനുള്ള സംവിധാനം ഉടന്‍ ഒരുക്കാനാണു ധാരണ. അതു പ്രാവര്‍ത്തികമായാല്‍ വീസ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് അടുത്തവര്‍ഷം മധ്യത്തോടെ പ്രാബല്യത്തില്‍ വരും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here