കുമ്പള മഖാം ഉറൂസിന് വെള്ളിയാഴ്ച്ച പതാക ഉയരും

0
250

കുമ്പള(www.mediavisionnews.in): മര്‍ഹൂം ഖാസി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള കുമ്പള മഖാം ഉറൂസിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് കെ.എസ് ആറ്റകോയ തങ്ങൾ കുമ്പോലിന്റെ മഖാം സിയാറത്തും പ്രാർത്ഥനയോടെ സ്വാഗതസംഘം ചെയർമാൻ കെ.എം സാലി പതാക ഉയർത്തുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണം, സുവനീര്‍ പ്രകാശനം, ദിഖ്ര്‍ ഹല്‍ഖ, വനിതാ പഠനക്ലാസ്, അസ്മാഉല്‍ ഹുസ്‌ന, ഖത്മുല്‍ ഖുര്‍ആന്‍, വിദ്യാര്‍ത്ഥി യുവജനസംഗമം, ബുര്‍ദ്ദ പാരായണ മത്സരം, നാരിയത്ത് സ്വലാത്ത്, മഖാം സിയാറത്ത്, മഹല്ല് സംഗമം, മജ്‌ലിസുന്നൂര്‍, ദഫ്മുട്ട് മത്സരം, അന്നദാനം തുടങ്ങിയ പരിപാടികളോടു കൊണ്ടാടും.

രാത്രി ഏഴിന് സയ്യിദ് കെ.എസ് അലിതങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഹമീദ് അധ്യക്ഷനാകും പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും, ഉമര്‍ ഹുദവി പൂളപ്പാടവും, ഹാമിദ് യാസീന്‍ ജൗഹരി കൊല്ലവും പ്രഭാഷണം നടത്തും. എൻ. അബ്ദുല്ല താജ് സ്വാഗതം പറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശമീര്‍ ദാരിമി കൊല്ലം, നൗഫല്‍ സഖാഫി കളസ, സുഫ്‌യാന്‍ ബാഖവി ചിറയിന്‍കീഴ്, ഇബ്‌റാഹിം ഖലീല്‍ ഹുദവി, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, ദിഖ്ര്‍ ഹല്‍ഖക്ക് ശൈഖുനാ ഹംസ മുസ്‌ലിയാര്‍ മൂര്യാട് ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എം.എ ഖാസിം മുസ്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ യമാനി അല്‍ഹൈദറൂസി മംഗലാപുരം, സയ്യിദ് എന്‍.പി.എം ശറഫുദ്ദീന്‍ തങ്ങള്‍ റബ്ബാനി കുന്നുംകൈ, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഇബ്‌റാഹിം മുസ്‌ലിയാര്‍ ബേക്കല്‍, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ സംബന്ധിക്കും.

നവംബര്‍ 3ന് രാത്രി ഏഴ് മണിക്ക് സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സെയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തും. ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. നവംബര്‍ 4ന് രാവിലെ 10 മണിക്ക് മൗലീദും തുടര്‍ന്ന് അര ലക്ഷം പേര്‍ക്കുള്ള അന്നദാനത്തോടെ ഉറൂസ് സമാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ജ:കണ്‍വീനര്‍ എന്‍ അബ്ദുല്ല താജ്, ട്രഷറര്‍ കെ.എം അബ്ബാസ്, കണ്‍വീനര്‍ അഷ്‌റഫ് അച്ചു, മമ്മു മുബാറക്ക്, നാസർ മാവിനകട്ട എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here