കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം മുന്‍വൈരാഗ്യത്തിന്റെ പേരിലല്ലെന്ന് പൊലീസ്

0
189

കൊച്ചി (www.mediavisionnews.in): ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനുനേരെയുള്ള വധശ്രമത്തിനു പിന്നില്‍ മുന്‍വൈരാഗ്യമില്ലെന്ന് പൊലീസ്. ആക്രമിച്ചയാള്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്നും ഏറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് വധശ്രമവുമായി ബന്ധപ്പെട്ട് വൃദ്ധനെ പൊലീസ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് കൊച്ചി മൂലങ്കുഴി അതിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76) ആയിരുന്നു അറസ്റ്റിലായത്.

സ്റ്റാന്‍ലിയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ കത്തിയുമായെത്തിയ സ്റ്റാന്‍ലി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.

കണ്ണൂരിലേക്ക് പോകാനായി ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. കണ്ണൂരിലെത്തിയശേഷം അദ്ദേഹം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ പരാതി നല്‍കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here