കയറും മുമ്പേ ബസ്സ് മുന്നോട്ടെടുത്തു; വീട്ടമ്മക്ക് വീണു പരിക്ക്

0
215

ബന്തിയോട്(www.mediavisionnews.in): കാസറഗോഡ് തലപ്പാടി റൂട്ടിൽ ബന്തിയോട് വെച്ച് ബസ് കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതിനാൽ വീട്ടമ്മക്ക് വീണു പരിക്കേറ്റു. വീര ഹനുമാൻ ബസ്സാണ് അപകടം വരുത്തിയത്. സ്ത്രീയുടെ കണ്ണിനും മുഖത്തുമാണ് സാരമായി പരിക്കേറ്റത്. ഉപ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കാസറഗോഡ് ഗവെർന്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞു ഉപ്പളയിലെ നാട്ടുകാർ സംഘടിച്ചെത്തി ഡ്രൈവറെയും, കണ്ടക്ടറെയും കൂട്ടി ആശുപത്രിയിലെത്തിച്ചപ്പോൾ അവർ കൈമലർത്തി. ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ വഴിയിലുപേക്ഷിച്ചതിൽ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്.

സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും, യാത്രക്കാർക്ക് ടിക്കറ്റു നൽകാത്തതും മുമ്പ് മംഗൽപാടി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഓ.എം.റഷീദ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

വാടക കോർട്ടേഴ്സിൽ താമസിക്കുന്ന വിധവയായ മറിയമ്മ എന്ന സ്ത്രീക്കാണ്‌ അപകടം സംഭവിച്ചത്. ഉപ്പളയിലെ കിഡ്‌നി ഫൗണ്ടേഷൻ പ്രവർത്തകരും, ഖിദ്മത്തുൽ മസാകീൻ പ്രവർത്തകരുമാണ് മറിയമ്മക്ക് തുണയായത്. അപകടം വരുത്തിയ വീര ഹനുമാൻ ബസ് ജീവനക്കാർക്കെതിരെ നടപടിഎടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here