കണ്ണൂർ(www.mediavisionnews.in): രണ്ട് കൗൺസിലർമാരും അതിലൊരാളുടെ ഭർത്താവുമടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട അനാശാസ്യ വിവാദം കണ്ണൂർ കോർപറേഷനെ പിടിച്ചുലക്കുന്നു.
വനിതാ കൗൺസിലറുടെ ഭർത്താവ് ഉൾപ്പെട്ട സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങൾ മേയർ അഡ്മിനായ വാട്സ്ആപ് ഗ്രൂപ്പിൽ വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് വിശദാംശങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി.
ഓഡിയോകളം വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. രണ്ടു വർഷം മുമ്പ് നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോൾ വാട്സാപ്പുകളിൽ വരുന്നുണ്ട്.
സന്ദേശങ്ങൾ വിവാദമായതോടെ മേയർ അടക്കമുള്ള അഡ്മിന്മാർ ഗ്രൂപ്പ് പിരിച്ച് വിട്ട് തടിയൂരാൻ ശ്രമിച്ചുവെങ്കിലും വിഷയം പ്രതിപക്ഷമായ കോൺഗ്രസ്സ് ഏറ്റെടുത്തു. ഐടി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് കോൺഗ്രസ്സിന്റെ ആവശ്യം. അങ്ങനെ വന്നാൽ മേയർ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാവും. സന്ദേശം അയച്ചയാളും പ്രതിസ്ഥാനത്തുള്ളവരും എല്ലാം സിപിഎമ്മുകാരായതിനാൽ രാഷ്ട്രീയമായി പ്രശ്നത്തെ നേരിടാൻ ആവാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം.
പ്രാദേശികമായി രൂപപ്പെട്ട ചില ഗ്രൂപ്പിസമാണ് ഇതിനെല്ലാം കാരണമെന്നാണ് നേതാക്കൾ പറയുന്നത്. ഡിവൈഎഫ്ഐ മേഖലാ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് കൗൺസിലറുടെ ഭർത്താവാണ് പ്രതിസ്ഥാനത്തുള്ള യുവാവ്. തനിക്കെതിരേ നടപടിയെടുത്താൽ ഭാര്യയായ കൗൺസിലറെ രാജിവെപ്പിച്ച് കോർപറേഷൻ ഭരണം ഇല്ലാതാക്കുമെന്നാണത്രേ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. ഒറ്റ കൗൺസിലറുടെ ഭൂരിപക്ഷത്തിലാണ് കണ്ണൂർ കോർപറേഷനിൽ സിപിഎം ഭരണം നടത്തുന്നത്.