ഐജി മനോജ് എബ്രഹാമിന് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴുക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
210

തിരുവനന്തപുരം(www.mediavisionnews.in) ഐജി മനോജ് എബ്രഹാമിന് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴുക്കിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഫെയ്‌സ്ബുക്കിലൂടെ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണി മുഴുക്കിയ വെങ്ങാന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.

ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്. പൊലീസ് നിലയ്ക്കലില്‍ ലാത്തിചാര്‍ജ് നടത്തിയതിന്റെ പേരിലാണ് ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഐജി മനോജ് എബ്രഹാമിന് ബിജെപി പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴുക്കിയത്. ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ ജാമ്യത്തിലെടുക്കാനായി സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി.

നേരത്തെ പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പ്രചാരണം നടത്തിയ 13 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്കതിരെ ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here