കാസര്‍കോട്(www.mediavisionnews.in): 2017 ഫെബ്രുവരി 28ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എം എസ് എഫ് നേതക്കളെയും പ്രവര്‍ത്തകരേയും പോലിസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച കേസില്‍ അന്നത്തെ കാസര്‍കോട് സി ഐ യും നിലവില്‍ ക്രൈ ബ്രാഞ്ച് സി.ഐമായ അബുല്‍ റഹീം, എ.എസ്.ഐ സതീഷന്‍, പോലീസുകാരായ കിഷോര്‍, മധുസൂധനന്‍, തോമസ്, പ്രവീണ്‍, സുനില്‍, രജനീഷ് എന്നിവരടക്കം എഴ് പോലീസ്‌കാര്‍ക്കെതിരെ 323,324,326,506 ,അര്‍ ഡബ്ല്യു 34, വകുപ്പ് പ്രകാരം കേസെടുക്കാന്‍ കാസര്‍കോട് ചീഫ് ജുഡിഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
പോലീസ് മര്‍ദ്ധിച്ച് കാലിന്റെ ലിഗ്മെന്റ് തകര്‍ന്ന അബൂബക്കര്‍ സിദ്ധീഖിന്റെ പരാതി പ്രകാരമാണ് കേസെടുത്തത് . മര്‍ദ്ദനത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിക്കും മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനും പരിക്കേറ്റിരുന്നു. പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗും എം.എസ്.എഫും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിരുന്നു.