എംഎസ്എഫ്‌ മംഗൽപാടി പഞ്ചായത്ത് ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി അനുസ്മരണ സ്കോളർഷിപ്: നൂറു കണക്കിന് വിദ്യാർത്ഥികൾ പരീക്ഷ എഴുതി

0
222

ഉപ്പള(www.mediavisionnews.in): മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ്‌ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്.

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് T A മൂസ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.ബി യൂസഫ് ഹാജി, ജനറൽ സെക്രട്ടറി പി.ബി ശുകൂർ ഹാജി, മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, യു.കെ യൂസഫ്, പഞ്ചായത്ത് ഭാരവാഹികളായ ഗോൾഡൻ മൂസ, അബ്ദുല്ല മാളിക, പി.എം സലീം, ഉമ്മർ അപ്പോളോ, മുസ്തഫ ഉപ്പള, യൂത്ത് ലീഗ് നേതാക്കളായ ഉമ്മർ ബൈൻകിമൂല, ജലീൽ അട്‌ക, ലതീഫ് പത്വാടി, ഇർഷാദ് മള്ളങ്കൈ, എം.എസ്.എഫ്‌ നേതാക്കളായ റഹിം പള്ളം, സിദ്ദീഖ് പചിലമ്പറ, മുഫാസി കോട്ട, നമീസ് കുദുകൊട്ടി, അഫ്സൽ ബേകുർ, സർഫ്രാസ്, സലീം, നൗഷാദ്, ഹൈദർ, മുഹമ്മദ് ഉപ്പള ഗേറ്റ്, ജബ്ബാർ പള്ളം, റൈഷാദ്‌, ചെമ്മി പഞ്ചാര, നബീൽ, മൂസാ കെ.എസ്, ആരിഫ്, നസീർ, മുനവർ, തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here