ഉപ്പള പാറക്കട്ടയിൽ കുഞ്ഞിന്റെ അരയിൽ നിന്നും രണ്ടു പവന്റെ ചെയിൻ കവർന്നു

0
184

ഉപ്പള(www.mediavisionnews.in): പാറക്കട്ട എ.ജെ.ഐ സ്കൂളിന് സമീപത്തുള്ള നൗഫീദയുടെ വീട്ടിൽ നിന്നും തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ആയിഷ റായിഫാ എന്ന കുട്ടിയുടെ അരയിൽ നിന്നും രണ്ടു പവനോളം തൂക്കം വരുന്ന ചെയിൻ കവർന്നു. കുട്ടിയുടെ ഉപ്പാപ്പ ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്. മരണാനന്തരമുള്ള പ്രാർത്ഥനാ ചടങ്ങു നടന്ന ദിവസമാണ് കളവു നടന്നത്. കുടുംബങ്ങളടക്കം ആയിരത്തോളം പേർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഇത് വരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മാവൻ ലത്തീഫ് ഉപ്പള, കുമ്പള പോലീസിൽ പരാതി നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here