ഉപ്പളയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

0
212

ഉപ്പള(www.mediavisionnews.in):സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിദേശ നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള ബപ്പായിത്തൊട്ടിയിലെ അബ്ദുൽ റസാഖിന്റെ മകൻ അജ്മൽ ഷാ (20) ആണ് കുമ്പള എക്‌സൈസിന്റെ പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്പള റേൻജ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി പ്രസന്ന കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 17.280 ലിറ്റർ മദ്യമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. പ്രിവന്റിവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുധീഷ്, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here