ഉപ്പളയിൽ വിവാഹ ഘോഷയാത്ര നടത്തിയത് മൃഗങ്ങളെ പോലും നാണിപ്പിക്കും വിധം

0
282

ഉപ്പള(www.mediavisionnews.in): ഉപ്പള ഗേറ്റിൽ നിന്നും പൈവളികയിലേക്കു നടന്ന വിവാഹ യാത്രയിൽ അരങ്ങേറിയത് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ. വരന്റെയും വീട്ടുകാരുടെയും വാക്ക് അവഗണിച്ചാണ് വരന്റെ കൂട്ടുകാർ രംഗം കൊഴുപ്പിച്ചത്. മണിക്കൂറുകളോളം റോഡ് ബ്ലോക് ചെയ്തും, കോലം കെട്ടി ആടിയുമാണ് കൂടെയുള്ളവർ പ്രദേശത്തുകാരുടെ സൽപ്പേരിനു കളങ്കം വരുത്തിയത്.

സൈക്കിളിൽ പോകുന്നവനെ പോലും പിടിച്ചു നിർത്തി പിഴ അടപ്പിക്കുന്ന പോലീസ് ഇത്തരം ആഭാസങ്ങൾക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു നാട്ടുകാർ പറയുന്നു. നാടിനു തന്നെ ചീത്തപ്പേരുണ്ടാക്കിയ ഈ സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും, ഇത്തരം തോന്നിവാസങ്ങൾ ആവർത്തിക്കപെടാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും ആളുകൾ ഒന്നടങ്കം പറയുന്നു.

ഇത്തരം ഹീന കൃത്യം ചെയ്യുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതടക്കമുള്ള തീരുമാനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും തങ്ങൾ അംഗീകരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here