ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാന്‍ ദുല്‍ഖര്‍; പുതിയ സിനിമയ്ക്കായി കഠിന പരിശീലനം

0
290

കൊച്ചി(www.mediavisionnews.in): കാര്‍വാന്‍ എന്ന് വിജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പുതി ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാന്റെ റോളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ദുല്‍ഖര്‍ കഠിന പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നു. ഡ്യൂക്ക് ദി റിയല്‍ ജിന്‍ എന്ന് ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലാണ് ദുല്‍ഖര്‍ പരിശീലനം നല്‍കുന്നത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ഖര്‍ നടത്തുന്നത്. ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ വേണ്ടി കഴിഞ്ഞ നാല് ദിവസമായി ദുല്‍ഖര്‍ കഠിനാധ്വാനത്തിലാണെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.

2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ . സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ സിനിമ ഒരുക്കുന്നതും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here