ഇന്ത്യക്കാരുടെ ആമാശയങ്ങള്‍ കീഴടക്കി യൂബര്‍ ഈറ്റ്സ് വളരുന്നു

0
259

ബെംഗളൂരു (www.mediavisionnews.in):തുടങ്ങി ഒന്നര വര്‍ഷം കൊണ്ടുതന്നെ 200 ശതമാനം വര്‍ഷിക വളര്‍ച്ച കൈവരിക്കുക. ആഗോള തലത്തില്‍ 160,000 സജീവ റെസ്റ്റാറന്‍റുകളെ തങ്ങളുടെ കുടക്കീഴിലെത്തിക്കുക. യൂബര്‍ ഈറ്റ്സ് ഇന്ന് ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന ഓണ്‍ലൈന്‍ ഫുഡ് ‍ഡെലിവറി പ്ലാറ്റ്ഫോമാണ്.

യൂബര്‍ ഈറ്റ്സിന്‍റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗം ഇന്ത്യയാണ്. കഴിഞ്ഞ ആറ് മാസം കൊണ്ട് ഓര്‍ഡറുകളുടെ കാര്യത്തില്‍ രാജ്യത്ത് യൂബര്‍ ഈറ്റ്സിന് ഏഴ് മടങ്ങ് വര്‍ദ്ധനവാണുണ്ടായത്. ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണെന്ന് കമ്പനിയുടെ ഗ്ലോബര്‍ മേധാവി ജയ്സണ്‍ ഡ്രോജെ കഴിഞ്ഞ ദിവസം പറഞ്ഞത് ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ്. ഓരോ ദിവസവും ഇന്ത്യന്‍ വിപണിയില്‍ നിന്നും 100 റെസ്റ്ററന്‍ഡുകളെയാണ് കമ്പനി തങ്ങളുടെ നെറ്റ്‍വര്‍ക്കിന്‍റെ ഭാഗമാക്കുന്നത്.

ഓരോ ആഴ്ച്ചയിലും 4,500 ഡെലിവറി പങ്കാളികളെയാണ് യൂബര്‍ ഈറ്റ്സ് തങ്ങളുടെ സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. ഈ വര്‍ഷത്തിന്‍റെ ആദ്യപാദത്തിലെ ആദ്യപാദത്തിലെ യൂബറിന്‍റെ മൊത്ത വരുമാനത്തിലേക്ക് 13 ശതമാനവും യൂബര്‍ ഈറ്റ്സിന്‍റെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ ഇത് 10 ശതമാനമായിരുന്നു. ഇന്ത്യക്കാരുടെ ആമാശയങ്ങള്‍ കീഴടക്കി യൂബര്‍ ഈറ്റ്സ് ഇന്ത്യയില്‍ ശരവേഗത്തില്‍ വളരുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here