കോഴിക്കോട്(www.mediavisionnews.in): ആര്യനാടുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വല്ലഭ ദാസ് പോലീസ് വേഷത്തില്‍ ശബരിമലയിലെത്തിയെന്ന സംഘപരിവാര്‍ പ്രചരണം വ്യാജം. പോലിസ് ഉദ്യോഗസ്ഥനായ ആഷിക്കിനെയാണ് ഡി.വൈ.എഫ.ഐ പ്രവര്‍ത്തകനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്.
ആഷിക്കിന്റെ ചിത്രത്തോടൊപ്പം ഡി.വൈ.എഫ.ഐ പ്രവര്‍ത്തകനാണെന്നും ഇത്തരം ക്രിമിനലുകളെ ആണ് പിണറായി പോലീസ് ഭക്തരെ തല്ലി ചതക്കാന്‍ ഉപയോഗിച്ചതെന്നുമായിരുന്നു പ്രചരണം. രാജീവ് വാര്യാര്‍ എന്നയാളിട്ട പോസ്റ്റിന് മാത്രം 9000 ല്‍പ്പരം ഷെയറാണ് ലഭിച്ചത്. മറ്റ് സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പോസ്റ്റ് പ്രചരിപ്പിച്ചിരുന്നു.
ഡിഗ്രി പഠനം കഴിഞ്ഞ് പിഎസ് എസി കോച്ചിംഗിന് ചേരുകയും രണ്ട് മാസത്തിനുളളില്‍ ജോലി വാങ്ങുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ആഷിക്ക്. പ്രചരണം ശക്തമായതോടു കൂടി ആര്യനാട് ഡി.വൈ.എഫ്.ഐയും സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.
നവമാധ്യമങ്ങളിലൂടെ ശബരിമലയുമായി ബന്ധപ്പെട്ട് ആര്യനാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വല്ലഭദാസ് എന്ന ആള്‍ പൊലീസ് വേഷത്തില്‍ ശബരിമലയിലെത്തി ഭക്തരെ തല്ലിച്ചതച്ചെന്ന് ശ്രീധര്‍ ( 944744100). എന്നയാള്‍ പോസ്റ്റ് ചെയ്തതായി കണ്ടു. എന്നാല്‍ ആര്യനാട് കമ്മിറ്റിയില്‍ ഇങ്ങനെ ഒരാളില്ല. ഇത് നുണപ്രചരണങ്ങളിലൂടെ നമ്മുടെ സംഘടനയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പത്രക്കുറിപ്പില്‍ ഡി.വൈ.എഫ്.ഐ അറിയിച്ചു.
മുഖ്യമന്ത്രിയേയും സര്‍ക്കാറിനെയും പൊലീസ് വകുപ്പിനേയും അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമനടപിടകള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആര്യനാട് സെക്രട്ടറി മഹേഷ് ജി.എസ് പറഞ്ഞു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥനായ ആഷിക്കിന് പിന്തുണയുമായി നരവധി പേരാണ് രംഗത്തെത്തിയത്. സംഘപരിവാറിന്റെ ഇത്തരം നുണ പ്രചരണങ്ങളെ നിയമപരമായി നേരിടണമെന്നും അവര്‍ക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
‘നിങ്ങള്‍ക്കിവന്‍ സന്നിധാനത്ത് കണ്ട ഒരു പോലീസ് ഓഫിസര്‍ മാത്രമായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്കിവന്‍ സ്റ്റുഡന്റ് ആണ്, ഞങ്ങളുടെ അഭിമാനമാണ് ?
ഇവനെയാണ് ചാണകം മാത്രം തലയിലുളള കുറച്ച് പേര്‍, ശബരിമലയില്‍ പോലീസ് യൂണിഫോമിട്ട് വേഷം മാറി എത്തിയ വല്ലഭദാസ് എന്ന ഗുണ്ടയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നത്. സത്യം തിരിച്ചറിയാന്‍ പരമാവധി ഷെയര്‍ ചെയ്യുക. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കണം’. എന്നാണ് നുണ പൊളിച്ചടക്കിക്കൊണ്ട് പ്രചരിക്കുന്ന പോസ്റ്റ്.
നേരത്തേയും ശബരിമലയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തിയ പ്രചരണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പ്രചരണം നടന്നത്.