അലിവ് റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലീഡേർസ്‌ ക്യാമ്പ് ഒക്ടോബർ 19-ന്

0
308

റിയാദ്(www.mediavisionnews.in): അലിവ് റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ  നേതൃത്വത്തിൽ ചിന്താ ശക്തിയും കർമ്മ ശേഷിയും ശാക്തീകരിച്ച് സാമൂഹിക സേവനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യേത്താടെ ലീഡേർസ് ക്യാമ്പ് ഒക്ടോബർ 19-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ റിയാദ് ഒലയ്യ ഹിൽട്ടൺ ഹോട്ടലിന്റെ പിൻവശത്തുള്ള അൽ ഹർഫാജിൽ  വെച്ച് നടക്കും.

ശാന്തത നിറഞ്ഞ മനസ്സിന്റെ അനിവാര്യത എന്ന വിഷയത്തിൽ യുവപ്രഭാഷകൻ അബു അനസ് മണിയമ്പാറയും, സാമൂഹ്യ പ്രവർത്തനം അനുഭവങ്ങളിലൂടെ എന്ന വിഷയത്തിൽ ഹനീഫ ഇച്ചിലങ്കോടും, സ്വപ്ന സാക്ഷാത്കരണങ്ങൾക്ക് പ്രായം തടസ്സമാണോ എന്ന വിഷയത്തിൽ കരീം കൽമാട്ടയും, നാം അറിഞ്ഞിരിക്കേണ്ട പ്രവാസ ലോകത്തെ നിയമ വ്യവസ്ഥകൾ എന്ന വിഷയത്തിൽ ഇല്യാസ് മൊഗ്രാലും ക്ലാസ്സിന് നേതൃത്വം നൽകും.

അബ്ദുൽ ഹമീദ് തോട്ട, അഷ്റഫ് മീപ്പിരി എന്നിവർ പ്രോഗ്രാം ഡയറകടർമാരായും, ഹുസൈൻ മെച്ചംപാടി (ചെയർമാൻ), പി.എച്ച് സക്കരിയ്യ (കൺവീനർ), യൂസഫ് ബംബ്രാണ (കോർഡിനേറ്റർ), അലി ഹാജി മജിബൈൽ, അസീസ് അട്ക്ക, കെ.എച്ച് ഹമീദ് അംഗടിമുഗർ എന്നിവരെ വിവിധ സെഷൻ അഡ്മിൻ മാരായും മലാസ് കമീലിയയിൽ  ചേർന്ന  യോഗം തെരെഞ്ഞെടുത്തു.

ചെയർമാൻ അബ്ദുൽ ഹമീദ് തോട്ട അധ്യക്ഷത വഹിച്ചു. കൺവീനർ അഷ്റഫ് മീപ്പിരി സ്വാഗതവും ഹുസൈൻ മച്ചംപാടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here