അയോധ്യ കേസ് അടുത്ത വര്‍‌ഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി

0
238

ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമിതര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷത്തേക്ക് മാറ്റി. കേസ് 2019 ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

കേസില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോൾ അറിയിക്കാമെന്നും ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന കാര്യത്തിലും അന്ന് തീരുമാനമാകുമെന്നും കോടതി വ്യക്തമാക്കി. തകര്‍ക്കപ്പെട്ട ബാബ്റി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here