അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടൂവെന്ന് കോടിയേരി; ‘അക്രമത്തിന് ഉപയോഗിക്കാനുള്ളതല്ല അയ്യപ്പന്റെ പേര്’

0
190

ആലപ്പുഴ(www.mediavisionnews.in): ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ കേരളത്തിന് അത്തരം ഭീഷണികളെ ചെറുക്കാനുള്ള ശേഷിയുണ്ട്.
1959ല്‍ കോണ്‍ഗ്രസും ഇതാണ് ചെയ്തത്. എന്നാല്‍ 1959 അല്ല 2018 എന്ന് അമിത് ഷാ ഓര്‍ക്കണം. ശനിയാഴ്ചത്തെ അമിത് ഷായുടെ പ്രസംഗം ഭരണഘടനയേയും കോടതിയെയും ഫെഡറലിസത്തേയും വെല്ലുവിളിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കാന്‍ മടിക്കില്ലെന്നും കോടതികള്‍ സൂക്ഷിച്ച് വിധി പ്രഖ്യാപിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുന്നപ്ര വയലാര്‍ വാരാചരണ സമാപനത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമത്തിന് ഉപയോഗിക്കാനുള്ളതല്ല അയ്യപ്പന്റെ പേര്. രാമന്റെ പേരില്‍ വികാരമുണ്ടാക്കി കലാപം സൃഷ്ടിച്ച് ഇന്ത്യയുടെ ഭരണം പിടിച്ചതുപോലെ കേരളത്തില്‍ അയ്യപ്പന്റെ പേരില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം.

ശബരിമലയുടെ പേരില്‍ സംഘപരിവാറുകാരെ ഇളക്കിവിടാതെ, ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയാണ് അമിത് ഷായും കേന്ദ്രവും ചെയ്യേണ്ടത്. കേസില്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ കേന്ദ്രമോ ബിജെപിയോ തയ്യാറായില്ല. കേസില്‍ കക്ഷി ചേര്‍ന്നവരുടെയടക്കം 130 അഭിഭാഷകരുടെ വാദം കേട്ടാണ് കോടതി വിധി പറഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here