അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റ്: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0
237

തിരുവനന്തപുര(www.mediavisionnews.in): അറബിക്കടലിന്റെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത 5 ദിവസങ്ങളില്‍ തെക്കന്‍ ഒമാന്‍, യമന്‍, തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാപ്രവചനം.

അറബിക്കടലിന്റെ തെക്കുകിഴക്ക്-മധ്യകിഴക്കു ഭാഗങ്ങളില്‍ 40 മുതല്‍60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു. ഈ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 8 മുതല്‍ 12 വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പൊകരുത്. അടുത്ത 48 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്കും അടുത്ത 24 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുകിഴക്ക് , മധ്യകിഴക്ക് ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here