വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം കൈമാറി യൂത്ത് ലീഗ്

0
207

തിരുവനന്തപുരം(www.mediavisionnews.in):: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്റെ സഹോരന്റെ ഭാര്യക്ക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറി. പ്രളയ ദുരിതാശ്വാസമായ 10,000 രൂപക്കായി വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനിക്ക് ധനസഹായം ലഭിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യൂത്ത് ലീഗ് തുക കൈമാറുകയായിരുന്നു.

കഴിഞ്ഞ അഞ്ചു തവണയായി സരോജിനി ധനസഹായത്തിനായി പറവൂര്‍ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തുക എത്തിയില്ലെന്നായിരുന്നു മറുപടിയെന്ന് സരോജിനി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ധനസഹായത്തിന് ചാരിറ്റിയുടെ സ്വഭാവം മാത്രമല്ല ചിലപ്പോള്‍ സമരത്തിന്റെ സ്വഭാവവും ഉണ്ടാവും. വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറിയത് ഒരു സമരമാണ്. പ്രഖ്യാപനങ്ങള്‍ പാഴ് വാക്കുകളാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സമരം….

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയപ്പോള്‍ ജനങ്ങളെ മറന്ന വി.എസിനോടുള്ള സമരം…

പ്രളയത്തിന്റെ പേരില്‍ ഊരു തെണ്ടുന്ന മന്ത്രിമാരോടുള്ള സമരം…

പ്രളയം പറഞ്ഞ് പിരിച്ചെടുത്ത തുക അനര്‍ഹര്‍ക്ക് വിതരണം ചെയ്ത ഭരണ കൂടത്തോടുള്ള സമരം….

സാധാരണ, ചിത്രങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ ഈ ചിത്രത്തിന് സംസാരിക്കാനാവും. അധികാരത്തിന്റെ മത്തില്‍ ബധിരരായവരുടെ കര്‍ണ്ണങ്ങളില്‍ അതു തുളച്ചു കയറും.

LEAVE A REPLY

Please enter your comment!
Please enter your name here