യു.എ.ഇ ഉപ്പള ഗേറ്റ് മീറ്റ് സീസൺ ടു നവംബർ 9 ന്

0
237

യു.എ.ഇ(www.mediavisionnews.in): കാസർഗോഡ് ജില്ലയിലെ ഉപ്പള ഗേറ്റ് നിവാസികളുടെ യു.എ.ഇ തല സംഗമം നവംബർ 9ന് പീറൽ പാർക് ഹോട്ടൽ അപ്പാർട്മെന്റിൽ നടക്കും. ഹൈലവൽ റിയൽ എസ്റ്റേറ്റ്, യു.എ.ഇ ഉപ്പള ഗേറ്റ് വാട്സാപ്പ് ഗ്രൂപ്, അൽ അമീർ കഫ്റ്റീരിയ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉപ്പള ഗേറ്റിലെ മസ്കത്തിലുള്ള വ്യവസായ പ്രമുഖർ സംബന്ധിക്കും. പ്രളയ ദുരന്തത്തിൽ ദിരിതം അനുഭവിച്ചവർക്ക് കൈത്താങ്ങായി സഹായിച്ച സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ്, ഖിദ്മത്തുൽ ഇസ്‌ലാം മൂസോടി, അൽഫല യുവജന സംഗം ഷാഫി നഗർ, പച്ചിലംപാറ ചാരിറ്റി സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ പ്രധിനിധികളെ ആദരിക്കും. തുടർന്ന് കൊല്ലം ഷാഫി, ആസിഫ് കാപ്പാട് തുടങ്ങിയ കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here