ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസില്‍ കീഴടങ്ങി; സംഭവം ചിറ്റൂരില്‍

0
204

പാലക്കാട്(www.mediavisionnews.in): ചിറ്റൂരില്‍ ഗൃഹനാഥന്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗൃഹനാഥനായ മാണിക്യന്‍ പൊലീസില്‍ കീഴടങ്ങി.

ഇന്നലെ രാത്രി ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മാണിക്യന്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് രാവിലെ തന്നെ പൊലീസ് ഇവരുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മാണിക്യനും കുമാരിയും ഈയടുത്താണ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here