കുമ്പള(www.mediavisionnews.in): ജിഎച്ച്എസ്എസ് കുമ്പള 1998- 99 എസ്.എസ്.എൽ.സി മലയാളം ബാച്ച് വിദ്യാർത്ഥികൾ സംഗമിക്കുന്നു. ഇതിന്റെ ലോഗോ കുമ്പള പ്രസ് ഫോറത്തിൽ വച്ച് ബാച്ചുകളുടെ അധ്യാപകരിൽ പ്രമുഖരായ വിജയൻ മാസ്റ്റർ, മനോജ് മാസ്റ്റർ എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന വാർത്ത സമ്മേളനത്തിൽ 2019 ഏപ്രിൽ 6ന് സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ വിജയത്തിന് മൻസൂർ താജ് കൺവീനറും ഫാറൂഖ് സുമോ പ്രസിഡൻറും സന്തോഷ് സെക്രട്ടറിയും നൗഷാദ് ഫിനാൻസ് സെക്രട്ടറിയുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കുടുംബ സംഗമം, അധ്യാപകരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. സംഗമത്തിൽ സംബന്ധിക്കുന്ന മുഴുവൻ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ട ഭക്ഷണങ്ങൾ ഒരുക്കി വെക്കും. സംഗമത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കുന്ന ‘ഓർമ്മച്ചെപ്പുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യും.
മറ്റു ഭാരവാഹികൾ: ഷാജഹാൻ, ഉമേഷ്, റസ്സാഖ്(വൈസ് പ്രസി:) അഷ്റഫ്, വിജയകുമാർ, സുജിത്ത്(ജോ സെക്രട്ടറി) ഫൈസൽ, യൂസുഫ്(വളണ്ടിയർ വിംങ്) ഫസൽ, വിപിൻ, ഷരീഫ്, അബൂബക്കർ(മീഡിയ സെൽ) ചന്ദ്രഹാസൻ, അബ്ദുല്ല കുഞ്ഞി, സിദ്ദീഖ്, ശിഹാബ്(ഫുഡ്& അക്കമഡേഷൻ)
1958ൽ ഹൈസ്കൂൾ ആരംഭിച്ചതു മുതൽ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ഈ ഏകദിന സംഗമ പരിപാടിയെ ഒരു ചരിത്ര സംഭവമാക്കി മാറ്റാനും ഈ കൂട്ടായ്മ മുഖേന കഴിവുകൾക്കനുസൃതമായി സ്കൂളിന് വേണ്ട എല്ലാ വിധ സഹായ സഹകരണങ്ങൾ ചെയ്യാനും തീരുമാനിച്ചു.
വാർത്ത സമ്മേളനത്തിൽ വിജയൻ മാസ്റ്റർ, മനോജ് മാസ്റ്റർ, ഗ്രൂപ്പ് ആഡ് മിൻ പാനൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.