പുതിയ ഐഫോണുകള്‍ക്ക് ആവശ്യക്കാരില്ല; ഇന്ത്യന്‍ വിപണിയില്‍ ആശങ്കയോടെ ആപ്പിള്‍

0
261

മുംബൈ  (www.mediavisionnews.in): ആപ്പിള്‍ ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ഐഫോണ്‍ 10 എസും 10 എസ് മാക്സും ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണില്‍ ആദ്യമായി ഡബിള്‍ സിം എന്ന പ്രത്യേകത അടക്കം നിരവധി പുതിയ സവിശേഷതകളുമായാണ് പുതുതലമുറ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

എന്നാല്‍ ഇതാദ്യമായി ഐഫോണുകള്‍ വിറ്റുപോകുന്നതില്‍ കാലതാമസം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയിലെ വമ്പന്‍ വ്യാപാരികള്‍ അടക്കം ഇതോടെ പ്രതിസന്ധിയിലായി. വില്‍പ്പനക്ക് എത്തിച്ച ഐഫോണുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ആദ്യ ആഴ്ച വിറ്റു പോയതെന്ന് വ്യാപാരികള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ വില്‍പ്പനക്ക് എത്തിക്കുന്ന ഐഫോണുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ആവശ്യക്കാരുണ്ടായിരുന്നത്. പുതിയ ഐഫോണുകള്‍ എത്തിയാല്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര പ്രത്യക്ഷപ്പെടുന്നതും വില്‍പ്പനയുടെ വേഗവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ആദ്യ ആഴ്ച വില്‍പ്പനക്ക് ആപ്പിള്‍ എത്തിച്ചത് ഒരു ലക്ഷത്തിലേറെ പുതിയ ഐഫോണുകളാണ്.

പുതിയ ഐഫോണുകള്‍ വില്‍ക്കാനായി പുതിയ ഒട്ടേറെ സ്റ്റോറുകളും ആപ്പിള്‍ തുറന്നിരുന്നു. ഇതിനൊപ്പം ചില്ലറ വ്യാപാരികളെയും ആപ്പിള്‍ കൂട്ടുപിടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല കാര്യങ്ങള്‍. ചില്ലറ വ്യാപാരികളും ആപ്പിള്‍ പ്രീമിയം വ്യാപാരികളും, വില്‍പ്പനക്ക് എത്തിച്ചവയില്‍ 40-45 ശതമാനം ഐഫോണുകളും വിറ്റുപോയില്ലെന്ന് പറയുന്നു. പുതിയ ഐഫോണുകളുടെ വമ്പന്‍ വില തന്നെയാണ് വില്‍പ്പന കുറവിന്‍റെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. 10 എസ് മാക്സ് 256 ജിബി മോഡലിന് വില 1,24,900 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here