പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ വികസന നിധിയിൽ നിന്ന് 16.56 ലക്ഷം രൂപ അനുവദിച്ചു

0
213

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ പ്രതേക വികസന നിധിയിൽ നിന്നും വിവിധ പദ്ധതികൾക്കായി 16.56 ലക്ഷം രൂപ അനുവദിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ പാടലടുക്ക ബാപ്പാലിപൊന്നം റോഡ് ടാറിങ്ങിന് നാല് ലക്ഷം രൂപയും, കുമ്പള ഗ്രാമ പഞ്ചായത്തിലെ കുട്ട്യാൻ വളപ്പ് ലക്ഷംവീട് കോളനി കോൺഗ്രീറ്റിങിന് 2,0600 രൂപയും, മഞ്ചലടുപ്പ് പിലിങ്കുരി കോൺഗ്രീറ്റിങിന് നാല് ലക്ഷം രൂപയും പൈവളികെ ഗ്രാമ പഞ്ചായത്തിലെ പെർമുദ കമ്പാർ ടെമ്പിൾ റോഡ് ടാറിംഗിന് നാല് ലക്ഷം രൂപയും, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ മച്ചമ്പാടി ജലാലിയ നഗർ ഡ്രൈനേജ് പദ്ധതിക്കായി 2.5 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികൾക്ക് ജില്ലാ കലക്‌ടർ ഡോ. ഡി. സജിത്ത് ബാബു ഭരണാനുമതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here