പി.ബി അബ്ദുൽ റസാഖ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

0
224

മഞ്ചേശ്വരം(www.mediavisionnews.in):: ഉദ്യാവർ ബി.എസ്‌ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പി.ബി അബ്ദുൽ റസാഖ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.എൽ.എയുടെ ദേഹവിയോഗം നാടിന് തീരാ നഷ്ടമാണെന്നും ജനകീയനായ നേതാവിനെയാണ് ജില്ലക്ക്‌ നഷ്ടമായതെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. യോഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്റഫ് ഉത്ഘാടനം ചെയ്തു. ശരീഫ് നാഷണൽ അധ്യക്ഷത വഹിച്ചു. മുസ്തഫ ഉദ്യാവർ, എസ്.എം ബഷീർ, ദയാകർ മാട, മൊയ്ദീൻ, ഷൗക്കത്തലി, അഷ്റഫ്, കാദർ, ഷിഹാബ്, മുസ്തഫ, അദ്ദു, താബ, ആസിഫ്, അസീസ്, പുത്തു ബാവു എന്നിവർ സംസാരിച്ചു. സകരിയ ഉദ്യാവർ സ്വാഗതവും സകീർ സംസം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here