നഷ്ടമായത് പ്രവാസി മഞ്ചേശ്വരക്കാരുടെ തണൽ: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

0
217

ദുബായ്(www.mediavisionnews.in): മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തിലൂടെ നഷ്ടമായത് ദുബായിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ തണൽ കൂടിയാണെന്ന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചന കുറിപ്പിൽ പ്രസ്താവിച്ചു.

കെ.എം.സി.സിയുടെ ഓരോ പ്രവർത്തകരുമായും വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം ലാളിത്യത്തിന്റെയും വിനയത്തിന്റേയും പ്രതീകമായിരുന്നുവെന്നും മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ കെ.എം.സി.സി പ്രവർത്തകരുടെ അഭിപ്രായങ്ങളും പരാതികളും എന്നും അനുഭാവ പൂർവ്വം കേട്ടിരുന്നെന്നും മഞ്ചേശ്വരത്ത് അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എന്നെന്നും സ്മരിക്കപ്പെടുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെ, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്‌റഫ് പാവൂർ, മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി, ജനറൽ സെക്രട്ടറി ഡോ.ഇസ്മായിൽ മൊഗ്രാൽ, ട്രഷറർ ഇബ്രാഹിം ബേരികെ, ഉപദശക സമിതി അംഗങ്ങളായ സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി, അസീസ് ബള്ളൂർ, വൈസ് പ്രസിഡന്റുമാരായ മൻസൂർ മർത്യ, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, സലാം പടലട്ക, അലി സാഗ്, സെക്രട്ടറിമാരായ സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള എന്നിവർ അനുശോചിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here