നഷ്ടമായത് നാട്യങ്ങൾ ഇല്ലാത്ത ജനഹൃദയം തൊട്ടറിഞ്ഞ നായകനെ: അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി

0
230

അബുദാബി(www.mediavisionnews.in): ഒരു ജനപ്രതിനിധി എന്ന നിലയിൽ പിബി അബ്ദുൽ റസാഖിന്റെ വിയോഗത്തോടെ ഒട്ടും നാട്യങ്ങൾ ഇല്ലാത്ത, എന്താണോ തന്റെ ഹൃദയത്തിൽ അത് തന്നെ ജനങ്ങളിലേക്കും പകർന്നു കാപട്യം ഇല്ലാതെ പ്രവർത്തിച്ച അപൂർവ്വം ഒരു ജനനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി  അടിയന്തിര പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

ചുരുങ്ങിയ കാലം കൊണ്ട് ഓരോ വ്യക്തിക്കൂം പ്രായഭേദമന്യേ ഇടപെടാനും റദ്ദുച്ചാ എന്ന് വിളിച്ചു സംവദിക്കാനും കഴിഞ്ഞുവെന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത നൂറു കൂട്ടം ഓർമകൾ ബാക്കി വെച്ചാണ് അദ്ദേഹം വിട വാങ്ങിയത്. ഓരോ മഞ്ചേശ്വരത്ത്കാരനും വിസ്മരിക്കാൻ കഴിയാത്ത വികസന നായകൻ ആയിരുന്നുവെന്ന് അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തുമെന്ന് യോഗം അഭിപ്രയപ്പെട്ടു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കമ്പള പ്രാർത്ഥന നടത്തി. യുഎo മുജീബ്, അസീസ് പെർമുദേ, ഹനീഫ് ചള്ളങ്കയം, അബ്ദുൽ റഹ്മാൻ കമ്പള, അസീസ് കന്തൽ, കലന്തർ ഷാ, ഷെരീഫ് ഉറുമി, ലത്തീഫ് ഇരോടി, അബൂബക്കർ ഹാജി, റസാഖ് നൽക്ക, ഹമീദ് മാസ്സിമാർ, ഇബ്രാഹിം ഉദ്യാവർ, ഫാറൂഖ് സീതാംഗോളി, സവാദ് ബന്തിയോട്, സുനൈഫ് പേരാൽ, മുസ്തഫ കൊയ്പ്പാടി, ഷാഫി ചേരാൽ, ഷംസു കന്തൽ, അബ്ദുല്ല ബാപ്പലിപൊന്നം തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സുൽഫി ശേണി സ്വാഗതവും, ഇസ്മായിൽ മുഗ്ലി നന്ദി യും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here