ദിവസവും ചൂടുവെള്ളത്തിൽ കുളിച്ചാൽ മാനസിക സമ്മർദ്ദം കുറയ്ക്കാമെന്ന് പഠനം

0
295

ജെര്‍മന്‍ (www.mediavisionnews.in):ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പലരും പ്രധാനമായി നേരിടുന്ന പ്രശ്‌നമാണ്‌ മാനസിക സമ്മര്‍ദ്ദം.  ജോലിയിലും വീട്ടിലും മാനസിക സമ്മര്‍ദ്ദം നേരിടാറുണ്ട്‌. ഒരു കപ്പ്‌ ചായയോ കാപ്പിയോ കുടിച്ചാല്‍ കുറയാവുന്നതല്ല മാനസിക സമ്മര്‍ദ്ദം.  ദിവസവും ചൂടുവെള്ളത്തിൽ കുളിച്ചാൽ മാനസിക സമ്മർദ്ദം കുറയ്ക്കാമെന്ന് പഠനം.  എന്നാല്‍ വ്യായാമം ചെയ്‌താല്‍ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനാകില്ലെന്നും പഠനത്തിൽ പറയുന്നു.

ജെര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്രെയ്‌ബാഗിലെ ഗവേഷകരാണ്  പഠനം നടത്തിയത്‌. മാനസിക സമ്മര്‍ദ്ദം നേരിട്ട 45 പേരിലാണ്‌ പഠനം നടത്തിയത്‌. ആദ്യം രണ്ട്‌ ഗ്രൂപ്പാക്കിയ ശേഷമാണ്‌ പഠനം നടത്തിയത്‌. ഒരു ഗ്രൂപ്പുകാര്‍ക്ക്‌ 40 ഡിഗ്രി സെല്‍ഷ്യസ്‌ താപനില ചൂടുവെള്ളത്തില്‍ 30 മിനിറ്റ്‌ കുളിക്കാനായി നിര്‍ദേശിച്ചു.

മറ്റ്‌ ഗ്രൂപ്പിന്‌ ആഴ്‌ച്ചയില്‍ രണ്ട്‌ ദിവസം 45 മിനിറ്റ്‌ എയറോബിക്‌സ്‌ വ്യായാമം ചെയ്യാന്‍ നിര്‍ദേശിച്ചു. ചൂടുവെള്ളത്തില്‍ കുളിച്ച ആദ്യത്തെ ഗ്രൂപ്പുകാര്‍ ആറ്‌ പോയിന്റാണ്‌ നേടിയത്‌. എയറോബിക്‌സ്‌ വ്യായാമം ചെയ്‌ത രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് 3 പോയിറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. സ്ഥിരമായി ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here