തോറ്റ് തുന്നം പാടി പുതിയ മാരുതി സ്വിഫ്റ്റ്; ഇടി പരീക്ഷയില്‍ തവിടുപൊടി (വീഡിയോ)

0
247

മുംബൈ (www.mediavisionnews.in): മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്മാര്‍ വന്നിട്ടും ആ സ്ഥാനത്ത് കാര്യമായ ഇളക്കമൊന്നും തട്ടിയിട്ടില്ല. രാജ്യത്തെ വാഹന പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി വിപണിയിലെത്തിയ പുതിയ മാരുതി സ്വിഫ്റ്റ് നിരാശപ്പെടുത്തിയില്ല. മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിയത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മാരുതിയ്ക്കുള്ള ചീത്തപ്പേര് പുതിയ സ്വിഫ്റ്റിനെയും പിടികൂടിയിരിക്കുകയാണ്.

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പുത്തന്‍ സ്വിഫ്റ്റ് പരാജയപ്പെട്ട വിവരം എന്‍സിഎപി പുറത്തു വിട്ടു. ഇടി പരീക്ഷയില്‍ അഞ്ചില്‍ രണ്ടു സ്റ്റാര്‍ നേട്ടം മാത്രമെ സ്വിഫ്റ്റ് നേടിയുള്ളൂ. ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന കാറുകളുടെ സുരക്ഷ വിലയിരുത്താന്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തുന്ന ‘സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ’ പരിപാടിയുടെ ഭാഗമായാണ് മാരുതി സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റിന് വിധേയമായത്. ഡ്രൈവര്‍ക്കും മുന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരനും താരതമ്യേന ഭേദപ്പെട്ട സുരക്ഷ ലഭിക്കുമ്പോള്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയേകുന്നതില്‍ സ്വിഫ്റ്റ് പരാജയപ്പെട്ടു.

ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും രണ്ടു സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റ് നല്‍കുന്നത്. തലയ്ക്കും കഴുത്തിനും ആവശ്യമായ സംരക്ഷണം സ്വിഫ്റ്റ് നല്‍കുമ്പോള്‍ നെഞ്ചിനും മുട്ടിനും പര്യാപ്തമായ സുരക്ഷ നല്‍കുന്നതില്‍ മോഡല്‍ പരാജയപ്പെട്ടു. സുരക്ഷ വിലയിരുത്തിയാല്‍ യൂറോപ്യന്‍, ജാപ്പനീസ് വിപണികളില്‍ വില്‍പനയുള്ള സുസുക്കി സ്വിഫ്റ്റിനെക്കാള്‍ ബഹുദൂരം പിന്നിലാണ് ഇന്ത്യയിലെ സ്വിഫ്റ്റുകള്‍ എന്നാണ് എന്‍സിഎപി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here