തിരുവനന്തപുരം ടു കാസര്‍ഗോഡ് വെറും അര മണിക്കൂറില്‍! ഹൈപര്‍ലൂപ് സാങ്കേതികത യാഥാര്‍ത്ഥ്യമാകുന്നു: മണിക്കൂറില്‍ 1100 കിലോമീറ്റര്‍!

0
252

തിരുവനന്തപുരം(www.mediavisionnews.in): ടെസ്‌ല മോട്ടോര്‍സ് സിഇഒ എലോണ്‍ മസ്കിന്റെ ആശയമായ ഹൈപര്‍ലൂപ് എന്ന സ്വപ്നം സാക്ഷത്കാരത്തിലേക്ക്. ലോകത്തിലെ ആദ്യത്തെ ഫുള്‍ സ്കെയില്‍ ഹൈപ്പര്‍ലൂപ്, കമ്പനി ഈ മാസമാദ്യം അ‌വതരിപ്പിച്ചു. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗതയുള്ള ഈ ഫുള്‍ സൈസ് പാസഞ്ചര്‍ ക്യാപ്സ്യൂള്‍ ഹൈപര്‍ലൂപ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്നോളോജിസ് (HTT )ആണ് പുറത്തിറക്കിയിരിക്കുന്നത്.

മാഗ്നെറ്റിക് ട്യൂബ് വഴി യാത്രക്കാര്‍ക് അതിവേഗം യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്യാപ്സ്യൂള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം ഹൈപര്‍ലൂപ് സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കും എന്ന് ഹൈപര്‍ലൂപ് ട്രാന്‍സ്പോര്‍ടെഷന്‍ ടെക്നോളോജിസ് സിഇഒ ഡിര്‍ക് ആല്‍ബോണ്‍ പറഞ്ഞു. ഈ വാഹനത്തില്‍ ബോര്‍ഡിങ് പാസ് ലഭിക്കണമെങ്കില്‍ യാത്രക്കാര്‍ ഒരു വൈവെറില്‍ ഒപ്പിടണം. നിയമപരവും സുരക്ഷാപരവുമായ കാരണങ്ങള്‍ കൊണ്ടാണിത്. ഇതിന്റെ നിയമവശങ്ങളില്‍ കൂടി വ്യക്തത വരുന്നതോടെ ഹൈപ്പര്‍ലൂപിന്റെ സേവനങ്ങള്‍ 5-10 വര്‍ഷത്തിനുള്ളില്‍ ലോകത്താകെ ലഭ്യമാകുമെന്നും അദ്ദേഹം അ‌റിയിച്ചു.

തിരുവനന്തപുരം ടു കാസര്‍ഗോഡ് -വെറും അര മണിക്കൂര്‍!

105 അടി വലിപ്പവും 5 ടണ്‍ ഭാരവുമുണ്ട് ഈ ക്യാപ്സ്യൂളിന്. 28 മുതല്‍ 40 വരെ യാത്രക്കാരെ വഹിക്കാന്‍ ഇതിനാകും. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന HTTയുടെ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് സെന്ററിലേക്ക് ക്യാപ്സ്യൂള്‍ കൈമാറും. കൂടുതല്‍ ടെസ്റ്റ് റൈഡ് നടത്തി പരീക്ഷണങ്ങള്‍ നടത്താന്‍ ആണ് കൈമാറുന്നത്. അതിനു ശേഷമായിരിക്കും യാത്രക്കാര്‍ക്ക് വേണ്ടി സര്‍വീസ് ആരംഭിക്കുക.

മാഗ്നെറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മണിക്കൂറില്‍ 700 മൈല്‍ പിന്നിടാന്‍ ഇതിനു കഴിയും. അ‌തായത്, തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ് വരെയെത്താന്‍ ഒരു മണിക്കൂര്‍ പോലും വേണ്ടെന്നര്‍ത്ഥം!

ഫെബ്രുവരിയില്‍ വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്ബനി ക്യാപ്സ്യൂളിന്റെ ആദ്യരൂപം ദുബായില്‍ പുറത്തിറക്കിയിരുന്നു. എയര്‍ബസ്‌, ബോയിങ് തുടങ്ങിയ വിമാനങ്ങളുടെ നിര്‍മാതാക്കളായ സ്പാനിഷ് എഞ്ചിനീയറിംഗ് കമ്പനി ഇനിപ്സയും കാര്‍ബര്‍സും ചേര്‍ന്നാണ് ക്യാപ്സ്യൂളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

എന്താണ് ​ഹൈപ്പര്‍ലൂപ്

പ്രത്യേകമായി നിര്‍മിച്ച ട്യൂബ് ആണ് ഹൈപര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്. ഈ ട്യൂബിനകത്തെ ക്യാപ്സ്യൂളുകള്‍ വഴി നമുക്ക് ദീര്‍ഘദൂരം കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാം. ഈ സ്റ്റീല്‍ ട്യൂബുകളെ അഥവാ ക്യാബിനുകളെ കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്നു. വേഗത വര്‍ധിപ്പിക്കാന്‍ വൈധ്യുത പ്രൊപ്പല്‍ഷന്‍ ആണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മാഗ്നെറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യയിലൂടെ ട്രാക്കില്‍ നിന്നും ഉയര്‍ന്നു കുതിക്കുന്ന പോടുകള്‍ക്ക് അഥവാ ക്യാപ്സ്യൂളുകള്‍ക് വിമാനത്തേക്കാള്‍ വേഗത കൈവരിക്കാനാകും.

രണ്ടു ഭാഗമായിട്ടാണ് ക്യാപ്സ്യൂള്‍ ചെയ്സ്. മുകള്‍ ഭാഗത്തെ എയ്റോ ഷെല്‍ കാര്‍ബണ്‍ പാളികള്‍ കൊണ്ട് ഉണ്ടാക്കിയതാണ്. കാര്‍ബനിന് ഫൈബറിന്റെ ഭാരക്കുറവും ഉരുക്കിനേക്കാള്‍ ബലവും ഉണ്ട്. പ്രത്യേകതരം അലൂമിനിയം പാളികള്‍ കൊണ്ടുള്ളതാണ് താഴ്ഭാഗം. കുഴലുകള്‍ക്ക് ഇഷ്ടമുള്ള വ്യാസം ക്രമീകരിക്കാം എന്നുള്ളതാണ് ഹൈപ്പര്‍ലൂപ്പിന്റെ മറ്റൊരു പ്രത്യേകത. ചെറിയ കാറുകള്‍ മുതല്‍ കണ്ടെയ്നര്‍ വരെ വഹിക്കാനുള്ള കഴിവുണ്ട് ഹൈപ്പര്‍ലൂപിന്. ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ സ്ഥാപിക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേക.

കാലിഫോര്‍ണിയയില്‍ 2012ല്‍ നടന്ന ഒരു അഭിമുഖത്തില്‍ ആണ് എലോണ്‍ മസ്ക് ഹൈപര്‍ലൂപ് എന്ന ആശയം മുന്നോട്ട് വച്ചത്. അഞ്ചാമത്തെ ട്രാന്‍സ്പോര്‍ട്ടേഷന്‍ രീതിയെ പറ്റി ചിന്തിക്കുകയാണെന്നാണ് അ‌ദ്ദേഹം അ‌ന്നു പറഞ്ഞത്. കുറഞ്ഞ നിര്‍മാണ ചിലവും വിമാനത്തേക്കാള്‍ വേഗതയും ഉയര്‍ന്ന സുരക്ഷയുമാണ് ഹൈപ്പര്‍ലൂപിന്റെ ഗുണങ്ങള്‍. കുറഞ്ഞ പവര്‍ ആണ് ഹൈപര്‍ലൂപ് ഉപയോഗിക്കുക. ഹൈപര്‍ലൂപ് ടിടി ഇത്തരം ട്രാക്ക് നിര്‍മിക്കുന്നതിനായ് ചൈന, ഉക്രൈന്‍, യൂഎഇ തുടങ്ങിയ രാജ്യങ്ങളുടെ വാണിജ്യകരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here