കൊല്ലം(www.mediavisionnews.in): സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെയും തൃപ്പൂണിത്തറ എംഎല്‍എ എം സ്വരാജിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സമ്മേളനം. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്കും ഡി.വൈ.എഫ്.ഐക്കോ പ്രയോജനമില്ലെന്ന് ചില പ്രതിനിധികള്‍ തുറന്നടിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം ചിന്താ ജെറോം എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. ചിന്തയെ യുവജന കമ്മീഷന്‍ അധ്യക്ഷയായി നിയമച്ചതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് അവരുടെ പ്രവര്‍ത്തനം. ഈ സ്ഥാനത്തേക്ക് പാര്‍ട്ടിക്ക് ഗുണമുണ്ടാകുന്ന വ്യക്തിയെ നിയോഗിക്കണമെന്ന ആവശ്യവും സമ്മേളനത്തിലുണ്ടായി.
എം സ്വരാജിന്റെ മാര്‍ക്സിറ്റ് വിരുദ്ധ ചേരിയിലുള്ള മാധ്യമങ്ങളുമായുള്ള സൗഹൃദം ദോഷം ചെയ്യും. ഇത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ചാത്തന്നൂരില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീഴും.