ദോഹ(www.mediavisionnews.in): ഖത്തറില്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് രാജ്യം വിടാനുള്ള അനുമതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിനായുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം അമീര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കമ്പനിയില്‍ ഉടമ നിശ്ചയിക്കുന്ന അഞ്ചുശതമാനം ആളുകള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ടി വരും.
സെപ്തംബര്‍ ആദ്യവാരത്തിലാണ് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കികൊണ്ടുള്ള വിപ്ലവകരമായ നിയമഭേദഗതി അമീര്‍ പ്രഖ്യാപിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷം നിയമം ഇന്ന് നടപ്പിലാവുകയാണ്.
ഇതുവരെ ഖത്തറില്‍ കമ്പനി ആക്ടിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ തൊഴില്‍ ഉടമയുടെ അനുവാദമായ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിരുന്നു. പുതിയ ഭേദഗതി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടലുകള്‍
രണ്ട് മാസം നീണ്ട ബോധവത്കരണ ക്യാംപയിനുകള്‍ക്ക് ശേഷമാണ് തൊഴില്‍ മന്ത്രാലയം നിയമം നടപ്പിലാക്കുന്നത്.എന്നാല്‍ കമ്പനിയില്‍ അഞ്ചു ശതമാനം തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിശ്ചയിക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ നാളെ ഇന്നുമുതല്‍ ഓണ്‍ലൈനായി തൊഴില്‍ മന്ത്രാലയത്തിന് കൈമാറണം.