മഞ്ചേശ്വരം(www.mediavisionnews.in): കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കുഞ്ചത്തൂര്‍ ദാറുല്‍ സലാം സലഫി മസ്ജിദിലുണ്ടായ സംഘട്ടനത്തില്‍ 11പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫി (38)ന്റെ പരാതി പ്രകാരം മുഹമ്മദ്, യഹ്യ, ഷബീര്‍, മൂസ, ആസിഫ്, ഉവൈസ്, അബ്ദുല്‍ ഹക്ക്, നവാസ് മദനി, ഷാക്കീര്‍ എന്നിവര്‍ക്കെതിരെയും മുന്‍ കമ്മിറ്റി ഭാരവാഹി യഹ്യ (35)യുടെ പരാതി പ്രകാരം അഷ്റഫ്, നൗഷാദ് എന്നിവര്‍ക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഘട്ടനമെന്നു പറയുന്നു.