കള്ളക്കേസ്; താജുദ്ദീന്‍ നിരപരാധിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

0
259

കണ്ണൂർ(www.mediavisionnews.in): പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പ്രവാസിയായ കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞു. താജുദ്ദീന്റെ പാസ്പോർട്ടും പോലീസ് പിടിച്ചെടുത്ത പണവും തിരികെ നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. താജുദ്ദീന് നഷ്ടപരിഹാരം നൽകണമെന്ന് കേസിൽ ഇടപെട്ട ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു.

മാല മോഷ്ടിച്ച കേസിൽ സി.സി.ടി.വിയിൽ താജുദ്ദീന്റേതിന് സമാനമായ ദൃശ്യം കണ്ടാണ് പോലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്. തന്റെ നിരപരാധിത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടും കേസെടുത്ത കണ്ണൂർ ചക്കരക്കല്ല് പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 52 ദിവസം ജയിലിൽ കിടന്ന താജുദ്ദീൻ നിയമ പോരാട്ടം നടത്തിയാണ് തന്റെ നിരപരാധിത്വം തെളിയിച്ചത്. യഥാർഥ പ്രതിയായ ശരത് വൽസരാജ് എന്നയാളെ തിരിച്ചറിഞ്ഞ പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. താജുദ്ദീനെ പീഡിപ്പിച്ച പോലീസിനെതിരെ നടപടി വേണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു.

താജുദ്ദീനെതിരായ കേസ്: പൊലീസ് വാദം നിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും
ഖത്തറിൽ ജോലി ചെയ്തിരുന്ന താജുദ്ദീന്റെ പാസ്പോർട്ടും 65,000 രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. കേസ് കാരണം താജുദ്ദീന്റെ ജോലി നഷ്ടപ്പെടുകയും മകന്റെ പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. നഷ്ടപ്പെട്ട അഭിമാനം തിരിച്ചു നൽകാൻ കഴിഞ്ഞില്ലെങ്കിലും നഷ്ടപരിഹാരം തേടി നിയമ പേരാട്ടം തുടരാനാണ് താജുദ്ദീന്റെ ശ്രമം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here