തിരുവനന്തപുരം(www.mediavisionnews.in): ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെ സംഘര്‍ഷം നടന്ന പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കുകളില്‍ സൂക്ഷിച്ച ഹെല്‍മെറ്റ് പൊലീസുകാര്‍ മോഷ്ടിച്ചെന്ന് പ്രചാരണം ഉണ്ടായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോളുകളുടെ പ്രവാഹമായിരുന്നു. എന്നാല്‍, ഹെല്‍മെറ്റ് ബൈക്കില്‍ നിന്നെടുത്തതിന്റെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പൊലീസുകാരന്‍. പ്രക്ഷോഭത്തിനിടയിലെ ഹെല്‍മറ്റ് കള്ളനെന്ന ആരോപണം ശക്തമാകുന്നതിനിടെ വിവാദത്തില്‍പ്പെട്ട അഗസ്റ്റിന്‍ ജോസഫ് എന്ന പൊലീസുകാരനാണ് വിശദീകരണവുമായി ഫെയ്‌സ്ബുക്കിലെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്. മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍നിന്നും രക്ഷപ്പെടുന്നതിന് അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ.് അതെടുത്ത് വെച്ചു. അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല. പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല. എന്റെ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണ്. അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞ് കാണില്ല. ചര്‍ച്ചയും ചെയ്യില്ല. ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത്. അല്ലാതെ മോഷ്ടിച്ചതല്ല. പൊലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്ന് ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബം ഉണ്ട്.