എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തു; അഭിമന്യുവിന് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റര്‍

0
255

കൊച്ചി(www.mediavisionnews.in): എസ്.ഡി.പിഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും ഉപയോഗിക്കുകയും വിദേശധനസഹായം സ്വീകരിക്കാന്‍ ലോഗോ ഉള്ള ലിങ്ക് പബ്‌ളിഷ് ചെയ്യുകയും ചെയ്തതായി ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യന്‍ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയെയും വളരാന്‍ അനുവദിക്കില്ല മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും MyGov ലോഗോയും അനധികൃതമായി ഉപയോഗിച്ച് വിദേശധാനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത് SDPI പാർട്ടി ഔദ്യോഗിക വെബ്‌സൈറ്റ്..

SDPI / PFI പ്രവർത്തകർ കണ്ണൂർ ജില്ലയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാറാത്ത് തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തതിന് NIA യിൽ കേസ് നമ്പർ : RC-05/2013/NIA/KOC ആയി ഇപ്പോഴും കേസ് നിലവിൽ ഉണ്ട്.

2016 ഒക്ടോബർ 6ന് SDPI പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർ രൂദ്രേഷ് ന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ NIA സ്‌പെഷൽ കോർട്ട് ബാംഗളൂരു വിൽ സമർപ്പിച്ച ചാർജ് ഷീറ്റിൽ പറഞ്ഞിരിക്കുന്നതും SDPI യുടെത് ‘ ക്ലിയർ ആക്ട് ഓഫ് ടെററിസം’ എന്നാണ്.
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ വെറുമൊരു ചുവരെഴുത്തിന്റെ പേര് പറഞ്ഞു നടത്തിയ കൊലപാതികവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രതികളും SDPI/ പോഷക സംഘടനിൽ പെട്ടവർ മാത്രമാണ്..

കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട ,കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രവർത്തകരുടെ വിവരങ്ങൾ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
അതുകൊണ്ടും തീർന്നില്ല.. സ്ക്രീന്ഷോട്ടുകൾ നോക്കുക.. സോഷ്യൽ മീഡിയകളിൽ വ്യാപകമായി SDPI പ്രവർത്തകർ പരസ്യമായി നടത്തുന്ന നിരവധി പോസ്റ്റുകൾ ആണ് പ്രചരിക്കുന്നത്. കണ്ണൂർ നാറാത്ത് തീവ്രവാദ ക്യാമ്പും ആയുധ പരിശീലനവും നടത്തി NIA യുടെ പിടിയ SDPI തീവ്രവാദികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഏറെയാണ്.

അതേ ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യൻ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ശക്തിയെയും വളരാൻ ഞങ്ങൾ അനുവദിക്കില്ല..

ഇന്ത്യൻ ദേശീശയ തകർത്ത് ഇന്ത്യ മുഴുവൻ വർഗ്ഗീയതയും തീവ്രവാദവും വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന – ഇന്ത്യൻ ഗവണ്മെന്റ് ഔദ്യോഗിക ചിഹ്നങ്ങൾ ദുര്യുപയോഗം ചെയ്ത SDPI ഔദ്യോഗിക വെബ്‌സൈറ്റ് , രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ #Mallu_Cyber_sodiers തകർത്തതായി അറിയിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here