ഉപ്പള(www.mediavisionnews.in):: വിശാലമായ സാഹിത്യവും, മാധുര്യവും നിറഞ്ഞ ജനസഹസ്രങ്ങളുടെ ഭാഷയാണ് ഉർദുവെന്ന് സംസ്ഥാനത്തെ ഉർദു മാതൃഭാഷക്കാരയ ദഖ്നികളുടെ സംസ്ഥാന സംഘടനയായ കേരള ദഖ്നി മുസ്ലിം അസോസിയേഷന്റെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.കെ.എം അഷ്‌റഫ് പറഞ്ഞു. ഉർദു ഭാഷക്ക് സ്കൂളും, നിരവധി ഭൂതകാല അടയാളങ്ങളുമുള്ള ഉപ്പളയിൽ തന്നെ ഈ ക്യാമ്പ് സംഘടിപ്പിച്ചതിൽ അഭിമാനമുണ്ടെന്നും, ഭാഷ ന്യൂനപക്ഷമായ ദഖ്നികൾക്ക് സർക്കാർ തലത്തിൽ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സംസ്ഥാന ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർമാൻ ഇബ്രാഹിം, ജില്ലാ പ്രസിഡന്റ് ബഷീർ അഹമ്മദ്, മഖ്ബൂൽ അഹമ്മദ്, എസ്.എ ജബ്ബാർ എന്നിവർ സംസാരിച്ചു. എം.ഐ ഷബീർ, ഇഖ്ബാൽ ഷരീഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് അസിം മണിമുണ്ട സ്വാഗതവും, ഷഅബാൻ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ഉർദു ബിരുദ കോഴ്സുകൾ ആരംഭിക്കണമെന്ന് പ്രമേയം പാസാക്കി.