കണ്ണൂര്‍(www.mediavisionnews.in): ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ അനുമതി തേടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബിജെപി ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് അമിത്ഷാ കണ്ണൂരെത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതോടെ ഇവിടെ വിമാനമിറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയത്.
അതേസമയം, ഉദ്ഘാടനത്തിന് മുമ്പ് തന്നെ സ്വകാര്യ വിമാനങ്ങള്‍ക്ക് അനുമതി നല്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ നിലപാട് എയര്‍പോര്‍ട്ട് അതോറിറ്റിക്കാകും. ഈ മാസം 27നാണ് അമിത്ഷ കണ്ണൂര്‍ എത്തുന്നത്.
എആര്‍ എയര്‍വേയ്സ് പ്രൈവറ്റ് ലിമറ്റഡിന്റെ പ്രത്യേക വിമാനത്തിലാണ് അനുമതി ലഭിക്കുകയാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത്ഷാ ഇറങ്ങുക. വിമാനത്തിന്റെ ലാന്‍ഡിങ് എയര്‍ ട്രാഫിക്ക് സര്‍വീസ് ലഭ്യമാക്കാനുള്ള അപേക്ഷ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചാല്‍ അമിത്ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രക്കാരനാകും.