‘ആര്‍ത്തവ ദിവസം അമ്പലത്തില്‍ പോയിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗൗരിയമ്മ

0
215

തിരുവനന്തപുരം(www.mediavisionnews.in): ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് കെ. ആര്‍ ഗൗരിയമ്മ. അന്ന് താന്‍ അമ്പലത്തില്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ പറയുന്നു.

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്നും ഗൗരിയമ്മ പറഞ്ഞു.

”മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് വെളിയില്‍ നിന്നു. ആദ്യം പുറത്ത് നിന്നെങ്കിലും സമയം വൈകിയിട്ടും അവര്‍ മടങ്ങി എത്താത്തതിനാല്‍ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ കയറിയതുകൊണ്ട് ദേവി ഇറങ്ങിയോടിയൊന്നുമില്ല”- ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു.

ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കരുത്. ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയുകയുമരുത്. അതേസമയം ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഗൗരിയമ്മ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here