അബൂബക്കർ സിദ്ദിഖ് കുടുംബസഹായ ഫണ്ട് വിതരണം ഇന്ന്

0
207

കാസർകോട്(www.mediavisionnews.in): ആർ.എസ്.എസ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. ഉപ്പള സോങ്കാൽ യൂണിറ്റ് കമ്മിറ്റി അംഗം അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറും. ബുധനാഴ്ച വൈകീട്ട് നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തുക കൈമാറുക. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here