സൗദിയിലെ റോഡരികില്‍ വനിതകളുടെ കൂട്ടത്തല്ല്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

0
236

റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ റോഡരികില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പര്‍ദ ധാരികളായ അഞ്ചു സ്ത്രീകള്‍ പരസ്പരം വഴക്കുകൂടുന്ന വീഡിയോ ആണ് വൈറലായി മാറിയത്. ഇതിനിടെ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്.

തമ്മില്‍ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോര്‍ഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്.

അര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തലസ്ഥാന നഗരമായ റിയാദില്‍ നിന്നാണ് ചിത്രീകരിച്ചതെന്ന് കരുതുന്നു. എതിര്‍വശത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നാണ് ആരോ ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുട്ടി ഇടയ്ക്ക് താഴെ വീഴുകയും സ്ത്രീ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. എന്നാല്‍, തല്ലുന്നതിനിടെ കുട്ടി വീണ്ടും താഴെ വീഴുകയും കരയുകയും ചെയ്യുന്നു. തൊട്ടടുത്തുകൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നുമുണ്ട്. എന്നാല്‍ തമ്മില്‍ തല്ലിയ സ്ത്രീകള്‍ ആരെന്ന കാര്യം വ്യക്തമല്ല .

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here