കാസര്‍ഗോട് (www.mediavisionnews.in): ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിക്കിയ അഡ്വ.സി ഷുക്കൂറിന് വീണ്ടും പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് മുസ്‌ലി ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍. ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. ലോയേഴ്‌സ ഫോറത്തിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ നീക്കിയതെന്നും കമറുദ്ദീന്‍ പറഞ്ഞു.
എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷൂക്കൂറിനെ വെട്ടിക്കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ ഒരാളെ മഹത്വവല്‍ക്കരിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ വികാര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോയേഴ്സ് ഫോറം പ്രസിഡന്റ് സ്ഥാനത്തുനിന്നും അവരുടെ സംഘടനാ നേതൃത്വം നീക്കിയത്. ഷുക്കീറിനെ ഒരു ദയയും നല്‍കാതെ താലിബാന്‍ മോഡലില്‍ കൊലപ്പെടുത്താന്‍ നേതൃത്വം കൊടുത്തയാളാണ് ജയരാജന്‍ എന്നാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വിശ്വാസം. ഈ സാഹചര്യത്തില്‍ പി.ജയരാജനെ വെള്ള പൂശാന്‍ ശ്രമിച്ചു എന്നതാണ് വിഷയം’. കമറുദ്ദീന്‍ പറഞ്ഞു.
‘അംഗത്വ നടപടി നടന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. അദ്ദേഹത്തിന് വേണെങ്കില്‍ മത്സരിക്കാം. ലോയേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അംഗീകരിച്ചാല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരാം’. ഖമറുദ്ദീന്‍ പറഞ്ഞു.
19 വര്‍ഷം മുമ്പ് ആര്‍.എസ്.എസുകാരുടെ ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി.ജയരാജന്‍ ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
മുസ്ലിം ലീഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോയേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും, അരിയില്‍ ഷുകുര്‍ കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകറുള്‍പ്പടെ പ്രതി സ്ഥാനത്ത് നിര്‍ത്തിയ ഒരാളെ മഹത്ത്വവല്‍കരിച്ചതിലും പാര്‍ട്ടിക്ക് വലിയ അമര്‍ഷമുണ്ടെന്ന് കമറുദ്ദീന്‍ പറഞ്ഞിരുന്നു. എതിര്‍ ചേരിയിലുള്ള ഒരു നേതാവിനെ പരസ്യമായി മഹത്വവല്‍കരിച്ചത് വലിയ അച്ചടക്ക ലെംഘനമാണ്. സംസ്ഥാന കമ്മിറ്റിക്ക് ഇക്കാര്യം റി പ്പൊര്‍ട് ചെയ്തിട്ടുണ്ട് .തീര്‍ച്ചയായും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ലീഗ് പ്രവര്‍ത്തകര്‍ ഷുക്കൂറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഷുക്കൂറിനെതിരെ നടപടിയുണ്ടായത്.
അതേസമയം ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കേസ് നടത്താന്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും അഡ്വ. ഷുക്കൂറുമാണെന്ന് കഴിഞ്ഞ ദിവസം കേസ് നടത്തിപ്പ് കമ്മിറ്റി പത്രക്കുറിപ്പിലൂടെ പറഞ്ഞിരുന്നു.