ദോഹ(www.mediavisionnews.in): 2022 ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികള്‍ നേരിടേണ്ടി വരുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്.
നേപ്പാള്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതോളം തൊഴിലാളികളെ ശമ്പളം നല്‍കാതെ മാസങ്ങളോളം പണിയെടുപ്പിച്ച Mercury MENA എന്ന കമ്പനിയെ കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
കുപ്രസിദ്ധമായ ഖത്തറിലെ കഫാല സംവിധാനം ഉപയോഗിച്ചായിരുന്നു നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മാസം തൊഴില്‍ നിയമത്തില്‍ ഖത്തര്‍ അമീര്‍ നിര്‍ണ്ണായക ഭേതഗതി കൊണ്ടു വന്നിരുന്നു. തൊഴില്‍ ഉടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് ഖത്തര്‍ വിട്ടുപോകാമെന്നതായിരുന്നു ഭേദഗതി.
2 മില്ല്യണ്‍ വിദേശതൊഴിലാളികളാണ് ഖത്തറിലുള്ളത്. ഇതില്‍ നിരവധി പേര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവരാണ്. ഖത്തറിലൊ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുന്നതിനായി ഏപ്രിലില്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന ഏപ്രിലില്‍ ഓഫീസ് ആരംഭിച്ചിരുന്നു.