മതേതര ശക്തികൾ മൗനം വെടിയണം പിഡിപി

0
230

ഉപ്പള(www.mediavisionnews.in): രാജ്യത്ത് വർധിച്ചു വരുന്ന ഭരണ കൂട ഭീകരതയും അസഹിഷ്ണുതയും രാജ്യത്തിന്റെ മതേതര സംവിധാനങ്ങളെ വെല്ലുവിളിക്കുമ്പോൾ മുഖ്യധാരാ മതേതര ശക്തികളുടെ മൗനം അപലപനീയമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം ബഷീർ മഞ്ചേശ്വരം അഭിപ്രായപ്പെട്ടു. ഫാസിസിസ്റ്റു ഭരണ കൂട ഭീകരതയുടെ ഇരകളായ സഞ്ജീവ് ഭട്ട് ഐ.പി.എസ്നും ഡോക്ടർ കഫീൽ ഖാനിനും നീതി നൽകണമെന്നും, ഉടൻ മോചനം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ അസഹിഷ്ണുതയുടെ പര്യായമാണ് എന്നും മതേതര രാഷ്ട്രത്തിന്റെ പുനർ നിർമാണത്തിനായി ഫാസിസ്റ്റു ഭീകരതക്കെതിരെ മതേതര ശക്തികൾ ഐക്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഡിപി കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ കെപി മുഹമ്മദ് ഉപ്പള മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസിർ പോസോട് പിഡിപി മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ ലബ്ബൈക് മണ്ഡലം ട്രഷറർ അസിസ് ഷേണി, പി.എച്ച്.എഫ് ജില്ലാ സെക്രട്ടറി റസാഖ് മുളിയടക്കം പി.സി.എഫ് ഭാരവാഹികളായ റഫീഖ് പോസോട്ട്, അൻസാർ മഞ്ചേശ്വരം, അബ്ദുള്ള കൊടിയമ്മ, പിഡിപി ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ റഹ്മാൻ ബേക്കൂർ, കാസിം ഉപ്പള, സിദ്ദീഖ് മൊഗ്രാൽ, തുടങ്ങിയവർ പ്രകടനത്തിന്ന് നേതൃത്വം നൽകി. ഉപ്പള പാർട്ടി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ മസ്ജിദിന്ന് സമീപം സമാപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here