ബാളിയൂരിലും കൊട്‌ലമുഗറുവിലും കോഴിക്കെട്ട്‌; 20 കോഴികളുമായി 8 പേര്‍ അറസ്റ്റില്‍

0
239

ഉപ്പള (www.mediavisionnews.in):ബാളിയൂരിലും കൊട്‌ലമുഗറുവിലും കോഴി അങ്കം നടത്തുകയായിരുന്ന എട്ടുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അങ്ക സ്ഥലത്ത്‌ നിന്നു 20 കോഴികളും 4390 രൂപയും പിടികൂടി.മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ്‌.ഐ എം.പി.എ ഷാജി, എ.എസ്‌.ഐ വി.കെ.അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

ബാളിയൂരിലെ ചെങ്കല്‍ ക്വാറിയില്‍ കോഴി അങ്കത്തില്‍ ഏര്‍പ്പെട്ട മണ്ണംകുഴിയിലെ മുര്‍ഷിന്‍അഹമ്മദ്‌ (30), ബേരിക്കെയിലെ വിജയകുമാര്‍ (45), കുബണൂര്‍ പഞ്ചയിലെ ഹരിപ്രസാദ്‌ (27), മൂടംബയലിലെ രാമനാഥ്‌ (41) മൊറത്തണ, ഗാന്ധിനഗറിലെ സുരേഷ്‌ (48) എന്നിവരാണ്‌ അറസ്റ്റിലായത്‌.

അങ്ക സ്ഥലത്തു നിന്നു എട്ടുകോഴികളും 2120 രൂപയും പിടികൂടി. കൊട്‌ലമുഗറു മൈതാനിയില്‍ ടെന്റ്‌ കെട്ടി കോഴി അങ്കം നടത്തുകയായിരുന്ന പാത്തൂരിലെ ലോകനാഥ്‌ (42), ബണ്ട്വാള്‍, മിന്‍ച്ചിയിലെ ലോകയ്യ (49), മഞ്ഞനാടിയിലെ ഹരിപ്രസാദ്‌ (20) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവിടെ നിന്നു 12 കോഴികളും 2,270 രൂപയും പിടികൂടി.പൊലീസ്‌ സംഘത്തില്‍ സുരേഷ്‌, രാജീവന്‍, ചന്ദ്രശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here