കാസർഗോഡ് (www.mediavisionnews.in): വർഷങ്ങളായി വിവിധ പെൻഷനുകൾ കൈപ്പറ്റിവരുന്ന പാവങ്ങളായ ദുർബല ജനവിഭാഗങ്ങളുടെ പെൻഷനുകൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നിഷേധിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മുഴുവൻ മുനിസിപ്പൽ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ സെപ്‌തംബർ ഏഴിന് സായാഹ്ന ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീനും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാനും അറിയിച്ചു.