ഗണേഷോത്സവ ഷോഷയാത്ര: ഉപ്പളയിൽ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം

0
241

ഉപ്പള (www.mediavisionnews.in):ഗണേഷോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകുന്നേരം ഉപ്പളയിൽ നടന്ന ഘോഷയാത്രയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ പൊറുതിമുട്ടി. മൂന്നര മണിക്കൂറിലേറെയാണ് നഗരം ഗതാഗത കുരുക്കിലമർന്നത്.

ഹിദായത്ത് നഗറിൽ നിന്നും ഇഴഞ്ഞ് നീങ്ങിയ വാഹനങ്ങൾ ഉപ്പള നഗരത്തിലെത്താൻ ഒന്നര മണിക്കൂർ സമയമെടുത്തു. രോഗികളുമായി മംഗളൂരു വിലേക്ക് പോകുന്ന ആംബുലൻസുകളും എയർപോർട്ട് യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്. കുരുക്കനാവാതെ പൊലീസ് കാഴ്ച്ചക്കാരായി നിന്നത് ഏറെ പ്രതിഷേധത്തിനിടയാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാർ വരെ കുരുക്കഴിക്കാൻ ശ്രമം നടത്തിയിട്ടും സംഘാടകർ ചെവിക്കൊണ്ടില്ല.

കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെ ഹർത്താലനുകൂലികൾ വാഹനം തടയാൻ ശ്രമിച്ചപ്പോൾ പൊലീസ് കാണിച്ച അമിതാവേഷം ഇന്നത്തെ കുരുക്ക് ഒഴിവാക്കുന്നതിൽ അതുണ്ടായില്ലെ എന്നത് പ്രതിഷേധത്തിന് വഴിവെച്ചു. ചിലർ മനപ്പൂർവ്വം തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here