കുബണൂരിൽ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ചു

0
240

ഉപ്പള (www.mediavisionnews.in):  കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച തൊഴിലാളിയെ നാട്‌ ആദരിച്ചു. കുബണൂര്‍ സ്‌കൂളിനടുത്തെ കിണറ്റില്‍ വീണ യുവതിയെ മുന്‍പിന്‍ നോക്കാതെ കിണറ്റില്‍ ചാടി കുബണൂരിലെ വിട്ടല ഗൗഡയാണ്‌ രക്ഷിച്ചത്‌.

അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ വിട്ടല യുവതിയെ കിണറിനു പുറത്തെത്തിച്ചത്‌. വിവരമറിഞ്ഞ്‌ ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ വിട്ടലയുടെ രക്ഷാദൗത്യം വിജയിച്ചിരുന്നു.

കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച വിട്ടല നാട്ടില്‍ താരമായിരിക്കുകയാണ്‌. കുബണൂര്‍ ശ്രീരാമ യുവകലാസംഘം പ്രവര്‍ത്തകനും കൂലിപ്പണിക്കാരനുമാണ്‌ ഇദ്ദേഹം.

സാഹസിക പ്രവൃത്തിയെ നാട്ടുകാരും കലാസംഘം പ്രവര്‍ത്തകരും പ്രകീര്‍ത്തിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here